കൂത്താട്ടുകുളത്ത് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു
കൂത്താട്ടുകുളത്ത് വിദ്യാര്‍ഥി കുളത്തില്‍ മുങ്ങിമരിച്ചു
Update: 2025-06-27 18:20 GMT
കൊച്ചി: കൂത്താട്ടുകുളത്ത് കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. പാലക്കുഴ കാവുംഭാഗത്ത് ഐനുമാക്കില്‍ കെവിന്‍ (16) ആണ് മരിച്ചത്.
കൂത്താട്ടുകുളം പാലക്കുഴയില്‍ ആണ് സംഭവം. സുഹൃത്തുക്കളോടൊപ്പം കുളിക്കുന്നതിനിടെ കെവിന്‍ കുളത്തില്‍ മുങ്ങി പോവുകയായിരുന്നു. കൂത്താട്ടുകുളം അഗ്‌നി രക്ഷാ സേനയെത്തി കെവിനെ കുളത്തില്‍ നിന്ന് പുറത്തെടുത്ത് കൂത്താട്ടുകുളം സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
മൂവാറ്റുപുഴ എസ്എന്‍ഡിപി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കെവിന്‍. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.