കുട്ടുകാരുമൊത്ത് കുളിക്കുന്നതിനിടെ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു; മരണമടഞ്ഞത് കുട്ടിക്കാനം മരിയന്‍ കോളേജിലെ വിദ്യാര്‍ഥി അരവിന്ദ് കെ സുരേഷ്

വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു

Update: 2025-11-13 12:49 GMT

കുട്ടിക്കാനം: കൂട്ടുകാരുമൊത്ത് കുളിക്കുന്നതിനിടയില്‍ വിദ്യാര്‍ഥി കുളത്തില്‍ മുങ്ങി മരിച്ചു: കുട്ടിക്കാനം മരിയന്‍ കോളേജ് ഇക്കണോമിസ് വിദ്യാര്‍ഥിയാണ് മുങ്ങി മരിച്ചത്.

ഇടുക്കി കരിമ്പന്‍ സ്വദേശി അരവിന്ദ് കെ സുരേഷ് ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം. കൂട്ടുകാരുമൊത്ത് എം ബി സി കോളേജിന് സമീപത്തെ കുളത്തില്‍ കുളിക്കാന്‍ പോയതാണ് അരവിന്ദും കൂട്ടുകാരും.

Tags:    

Similar News