കണ്ണൂര്‍ നടുവിലില്‍ ലോറി മറിഞ്ഞ് ഇതരസംസ്ഥാന തൊഴിലാളി മരിച്ചു; ഗുരുതര പരുക്കേറ്റ ഏഴുപേര്‍ ആശുപത്രിയില്‍
ലോറി നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് തൊഴിലാളി മരിച്ചു.
Update: 2025-11-20 14:46 GMT
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയുടെ മലയോര പ്രദേശമായ നടുവില്‍ താവുകുന്നില്‍ കുഴല്‍ കിണര്‍ നിര്‍മ്മാണലോറി നിയന്ത്രണം വിട്ടു താഴ്ചയിലേക്ക് മറിഞ്ഞ് ഒരു തൊഴിലാളി മരിച്ചു. ഛത്തീസ്ഗഡ് സ്വദേശി നന്ദുലാലാ (22) ണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ഏഴുപേരെ കരുവഞ്ചാലിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നിര്‍മ്മാണസ്ഥലത്ത് പൈലിങ് സാധനങ്ങളുമായി പോകുമ്പോഴാണ് അപകടം. കാബിനിലെ ഡ്രൈവര്‍ ഉള്‍പ്പെടെയുള്ളവരെ ഫയര്‍ഫോഴ്‌സ് ഡോര്‍ വെട്ടി പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.