ബുള്ളറ്റിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി; ഒരാൾക്ക് ദാരുണാന്ത്യം; ബന്ധുവിന് ഗുരുതര പരിക്ക്; ആശുപത്രിയിലേക്ക് മാറ്റി; അപകടം വിവാഹത്തിന് പോയി മടങ്ങവേ

Update: 2025-02-23 09:22 GMT

കൊല്ലം: ബുള്ളറ്റ് ബൈക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചുകയറി ഒരാൾക്ക് ദാരുണാന്ത്യം. കൊട്ടാരക്കരയിലാണ് ദാരുണ അപകടം നടന്നത്. കൊട്ടിയം മയ്യനാട് സ്വദേശി കാർലോസ് ആണ് മരിച്ചത്. പുനലൂരിൽ വിവാഹ സൽക്കാരം കഴിഞ്ഞ് ബൈക്കിൽ മടങ്ങി വരിയായിരുന്നു കാർലോസും ബന്ധുവായ ജാനീസ് ജോൺസണും. അപ്പോഴാണ് അപകടം സംഭവിച്ചത്.

കൊട്ടാരക്കര വിജയ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് ബൈക്ക് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ഓടിയെത്തിയ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. മരിച്ച കാർലോസിൻ്റെ പരിക്ക് വളരെ ഗുരുതരമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുതരമായി പരിക്കേറ്റ ബന്ധു ചികിത്സയിൽ തുടരുകയാണ്. സ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

Tags:    

Similar News