ലോറിയെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ അപകടം; നിയന്ത്രണം തെറ്റി ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി; യുവാവിന് ദാരുണാന്ത്യം; സംഭവം പെരുമ്പാവൂരിൽ
By : സ്വന്തം ലേഖകൻ
Update: 2025-04-11 16:18 GMT
ആലുവ: പെരുമ്പാവൂർ റോഡിൽ പോഞ്ഞാശ്ശേരിയിൽ നിയന്ത്രണം തെറ്റിയെത്തിയ ബൈക്ക് ബസ്സിനടിയിലേക്ക് ഇടിച്ചു കയറി യുവാവിന് ദാരുണാന്ത്യം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. അതിഥി തൊഴിലാളി എന്നാണ് സംശയം.
ആലുവ ഭാഗത്തേക്ക് പോകുന്ന ടോറസ് ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രക്കാരൻ എതിരെ വന്ന സ്വകാര്യ ബസ്സിന് അടിയിലേക്ക് നിയന്ത്രണം വിട്ട് ഇടിച്ചു കയറുകയായിരുന്നു.മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവസ്ഥലത്ത് പോലീസെത്തി മേൽനടപടികൾ സ്വീകരിക്കും.