ഓല എടുത്തുമാറ്റാൻ ശ്രമിക്കുന്നതിനിടെ അപകടം; കാൽ വഴുതി കിണറ്റിൽ വീണ് യുവാവിന് ദാരുണാന്ത്യം; മരിച്ചത് ഉദുമ സ്വദേശി അശ്വിൻ; വേദനയോടെ ഉറ്റവർ

Update: 2025-09-25 12:41 GMT

കാസർകോട്: ഉദുമയിൽ കിണറ്റിൽ വീണ് 18 വയസ്സുകാരൻ മരിച്ചു. വലിയവളപ്പിലെ അശ്വിൻ അരവിന്ദ് ആണ് മരിച്ചത്. കിണറിന് മുകളിലെ സർവീസ് ലൈനിൽ വീണുകിടന്ന ഓല മാറ്റുന്നതിനിടെയാണ് ഇയാൾ കാൽ വഴുതി കിണറ്റിലേക്ക് വീണത്.

വിവരം അറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. കിണറ്റിൽ നിന്ന് അശ്വിനെ പുറത്തെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അരവിന്ദന്റെയും അംബുജാക്ഷിയുടെയും മകനാണ് മരിച്ച അശ്വിൻ.

Tags:    

Similar News