മലമ്പാമ്പിനെ കഴുത്തിലിട്ട് യുവാവിന്റെ കൈവിട്ട കളി; പാഞ്ഞെത്തി വനം വകുപ്പ്; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; സംഭവം അട്ടപ്പാടിയിൽ

Update: 2025-09-25 14:13 GMT

പാലക്കാട്: അട്ടപ്പാടി അ​ഗളി പഞ്ചായത്തിലെ മേട്ടുവഴിയിൽ മലമ്പാമ്പിനെ കഴുത്തിലിട്ട് യുവാവ് അഭ്യാസ പ്രകടനം നടത്തിയത് വനംവകുപ്പിൽ ആശയക്കുഴപ്പമുണ്ടാക്കി. ഒരാഴ്ച മുൻപാണ് സംഭവം നടന്നത്. ജനവാസ മേഖലയിൽ മലമ്പാമ്പ് ഇറങ്ങിയതായി വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തിയപ്പോഴാണ് പ്രദേശവാസിയായ യുവാവ് കഴുത്തിലിട്ട പാമ്പുമായി അഭ്യാസം നടത്തുന്നത് കണ്ടത്.

ഏറെ നേരത്തോളം യുവാവ് പാമ്പിനെ കഴുത്തിലിട്ട് നിൽക്കുന്നതിന്റെയും ഇത് നോക്കിനിൽക്കുന്ന നാട്ടുകാരുടെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയ ശേഷമാണ് യുവാവ് പാമ്പിനെ കൈമാറിയത്.

യുവാവിനെതിരെ കേസെടുക്കണമോ എന്ന കാര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് ആശയക്കുഴപ്പമുണ്ട്. മേലുദ്യോഗസ്ഥരുമായി ആലോചിച്ച ശേഷം മാത്രമേ ഇയാൾക്കെതിരെ തുടർനടപടികൾ സ്വീകരിക്കണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കൂ. വന്യജീവികളോടുള്ള ഇത്തരം ഇടപെടലുകൾ അപകടകരമാണെന്നും നിയമനടപടികൾ ഉണ്ടാകുമെന്നും വനംവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Tags:    

Similar News