സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; ദുരന്തം ഭർത്താവിനൊപ്പം യാത്ര ചെയ്യുമ്പോൾ; സംഭവം ചെമ്പുമുക്കിൽ

Update: 2025-04-16 10:07 GMT

കൊച്ചി: ടാങ്കർ ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കാക്കനാട് ചെമ്പുമുക്കിലാണ് അപകടം നടന്നത്. നെട്ടൂർ മുല്ലേപ്പടി വീട്ടിൽ മഹേശ്വരി (52) ആണ് മരിച്ചത്.

ഭർത്താവിനൊപ്പം യാത്ര ചെയ്യുന്നതിനിടെ കാക്കനാട് - എറണാകുളം റോഡിൽ ചെമ്പ് മുക്ക് ഭാഗത്ത് വച്ചായിരുന്നു അപകടം നടന്നത്. അപകടം നടന്നപ്പോൾ തന്നെ ടാങ്കർ ലോറി ഡ്രൈവർ ഓടി രക്ഷപ്പെടുകയും ചെയ്തു.

Tags:    

Similar News