റോഡിലൂടെ കുതിച്ചെത്തി സ്വകാര്യബസിനെ ഓവർ ടേക്ക് ചെയ്യവേ അപകടം; കാർ ഓട്ടോയെ ഇടിച്ചുതെറിപ്പിച്ചു; ഡ്രൈവർക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-04-21 17:19 GMT
കൊല്ലം: കൊല്ലം പുനലൂരിൽ വാഹനാപകടം. ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. പത്തനാപുരം കടക്കാമൺ സ്വദേശി മഹേഷാണ് മരിച്ചത്. അമിതവേഗത്തിൽ സ്വകാര്യ ബസിനെ മറികടന്നെത്തിയ കാർ എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ഒടുവിൽ ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മഹേഷിനെ പുറത്തെടുത്തത്. ഉടനെ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിക്കുകയായിരുന്നു. പിന്നാലെ പോലീസെത്തി തുടർ നടപടികൾ സ്വീകരിച്ചു.