പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെ തേടിയെത്തിയ ദുരന്തം; ഊട്ടിയിൽ മരം ദേഹത്തുവീണ് 15-കാരന് ദാരുണാന്ത്യം; മരിച്ചത് കോഴിക്കോട് സ്വദേശി; കണ്ണീരോടെ ഉറ്റവർ!

Update: 2025-05-25 12:39 GMT

ഊട്ടി: വിനോദസഞ്ചാരത്തിനായി ഊട്ടിയിലെത്തിയ മലയാളിയായ 15-വയസ്സുകാരന് ദാരുണാന്ത്യം. മരം ദേഹത്തുവീണ് ആണ് കുട്ടി ദാരുണമായി മരിച്ചത്. കോഴിക്കോട് മൊകേരിയിലെ പ്രസീദ- രേഖ ദമ്പതിമാരുടെ മകന്‍ ആദിദേവ് ആണ് അപകടത്തിൽ മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഊട്ടി ഏയ്റ്റ്ത് മൈല്‍സിലായിരുന്നു ദാരുണമായ സംഭവം നടന്നത്.

ആദിദേവ് ഉള്‍പ്പെടെയുള്ള 14 അംഗസംഘമാണ് ഊട്ടിയില്‍ വിനോദസഞ്ചാരത്തിനെത്തിയത്. ഞായറാഴ്ച തിരികെ നാട്ടിലേക്ക് മടങ്ങവേ ഊട്ടി-ഗൂഡല്ലൂര്‍ റോഡില്‍ എട്ടാംമൈലില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനിടെയാണ് ദുരന്തം തേടിയെത്തിയത്. ആദിദേവിന്റെ ദേഹത്തേക്ക് മരം കടപുഴകി വീഴുകയായിരുന്നു.

ഉടനെ തന്നെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ശക്തമായ മഴ തുടരുന്നതിനാല്‍ ഊട്ടിയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളെല്ലാം ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്. 

Tags:    

Similar News