റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം; പിക്കപ്പ് വാനിടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം
കോട്ടയം: പിക്ക് അപ്പ് വാനിടിച്ച് കാൽനടയാത്രക്കാരനായ വയോധികന് ദാരുണാന്ത്യം. കോട്ടയം പുതുപ്പള്ളിയിലാണ് സംഭവം നടന്നത്. അങ്ങാടി സ്വദേശി ഉമ്മൻ വർഗീസ് (80) ആണ് അപകടത്തിൽ മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ പുതുപ്പള്ളി പള്ളിയുടെ മുന്നിൽ വച്ചാണ് അപകടം ഉണ്ടായത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
കടമറ്റത്ത് ദേശീയ പാതയിൽ തൊഴിലാളികളെ കൊണ്ടു വരുന്ന ബസ്സും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ബൈക്ക് യാത്രക്കാരനെ തിരിച്ചറിഞ്ഞു. കോഴിക്കോട് സ്വദേശി വിഷ്ണു പ്രസാദ് ആണ് മരിച്ചത്. കോലഞ്ചേരി ഭാഗത്തേയ്ക്ക് വരികയായിരുന്ന ബൈക്ക് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഇടിച്ച് മറിഞ്ഞു. രാവിലെ ആറ് മണിയോടെയായിരുന്നു അപകടം നടന്നത്. സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.