കെഎസ്ആർടിസി ബസും സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് അപകടം; ഒരാൾക്ക് ദാരുണാന്ത്യം; സംഭവം ഇടുക്കി അടിമാലിയിൽ

Update: 2025-09-03 17:21 GMT

ഇടുക്കി: അടിമാലി ഇരുമ്പുപാലത്ത് കെഎസ്ആർടിസി ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഊന്നുകൽ സ്വദേശി ജ്ഞാനേശ്വരനാണ് അപകടത്തിൽപ്പെട്ടത്. മൂന്നാറിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ്സാണ് അപകടത്തിൽപ്പെട്ടത്.

ഇരുമ്പുപാലത്ത് വെച്ച് നിയന്ത്രണം വിട്ട ബസ്സ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ജ്ഞാനേശ്വരനെ ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Tags:    

Similar News