കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം; രണ്ടുപേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
By : സ്വന്തം ലേഖകൻ
Update: 2025-02-09 16:35 GMT
കോഴിക്കോട്: കോഴിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. രണ്ടുപേർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കൊടിയത്തൂർ കാരാട്ട് സ്വദേശികളായ നെജ്നാബി (38), ജാബിനാസ് (17) എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്. മുക്കം അഗസ്ത്യമുഴിയിൽ ഹൈസ്കൂൾ റോഡിലാണ് അപകടമുണ്ടായത്. റോഡരികിലെ കുഴിയിലേക്ക് വീണാണ് അപകടം.
പരിക്കേറ്റവരെ മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇതിൽ ജാബിനാസിന്റെ നില ഗുരുതരമാണ്. പൊലീസും നാട്ടുകാരും സ്ഥലത്തെത്തി പരിശോധനകൾ നടത്തിവരികയാണ്. അപകടത്തിൽ സ്കൂട്ടർ പൂർണ്ണമായും തകർന്ന നിലയിലാണ്.