പാതിരാത്രി ചരക്കുമായി ചുരമിറങ്ങുന്നതിനിടെ അപകടം; ലോറി റോഡിൽ നിന്ന് തെന്നിമാറി; ഒഴിവായത് വൻ അപകടം; സംഭവം താമരശ്ശേരി ചുരത്തിൽ

Update: 2025-07-07 09:38 GMT

കൽപറ്റ: താമരശ്ശേരി ചുരത്തിൽ ഒമ്പതാം വളവിന് അടുത്തായി ഒരു ലോറി പാതക്കരികിലെ കാനയിലേക്ക് മറിഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല. അർധരാത്രിക്ക് ശേഷമായിരുന്നു സംഭവം നടന്നത്. ചരക്കുമായി ചുരമിറങ്ങുന്നതിനിടെ റോഡിൽ നിന്ന് തെന്നിമാറിയാണ് അപകടം സംഭവിച്ചത്.

അപകടസമയത്ത് ഡ്രൈവർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. വാഹനം റോഡരികിലേക്ക് മാറ്റി നിന്നതുകൊണ്ട് മാത്രമാണ് ഗതാഗത തടസ്സം ഉണ്ടാകാതിരുന്നത്. മറിച്ചായിരുന്നെങ്കിൽ ഇന്നത്തെ ഇതുവഴിയുള്ള യാത്രകളെല്ലാം മണിക്കൂറുകളോളം വൈകും ആയിരുന്നുവെന്നും പറയുന്നു. ഒടുവിൽ അപകടത്തിൽപ്പെട്ട ലോറിയിൽ നിന്ന് ചരക്ക് മറ്റൊരു വാഹനത്തിലേക്ക് മാറ്റിയ ശേഷം ലോറി ഉയർത്തി.സ്ഥലത്ത് പോലീസെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Tags:    

Similar News