ടാങ്കർ ലോറിയുടെ പിൻവശം സ്‌കൂട്ടറിൽ തട്ടി ഉണ്ടായ അപകടം; മാരകമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതിക്ക് ദാരുണാന്ത്യം; മരിച്ചത് കയ്പമംഗലം സ്വദേശി ഐശ്വര്യ; വേദനയോടെ കുടുംബം

Update: 2025-08-26 04:51 GMT

തൃശൂർ: കയ്പമംഗലം മൂന്നുപീടികയിൽ ടാങ്കർ ലോറി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. കയ്പമംഗലം വഴിയമ്പലം കുറ്റിക്കാട്ട് ക്ഷേത്രത്തിനു സമീപം കളപ്പുരക്കൽ സൂരജിന്റെ ഭാര്യ ഐശ്വര്യ (32) ആണ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ മരിച്ചത്.

ഇന്നലെ ഉച്ചയോടെ മൂന്നുപീടിക തെക്കേ ബസാറ്റോപ്പിന് സമീപമാണ് അപകടം നടന്നത്. കാസർകോഡ് നിന്ന് കൊച്ചിയിലേക്ക് പോകുകയായിരുന്ന ടാങ്കർ ലോറിയുടെ പിൻഭാഗം സ്കൂട്ടറിൽ തട്ടിയതാണ് അപകട കാരണം.

സംഭവത്തിൽ സ്കൂട്ടർ ഓടിച്ചിരുന്ന ഐശ്വര്യയുടെ ദേഹത്തുകൂടി ലോറിയുടെ ടയർ കയറിയിറങ്ങുകയായിരുന്നു. സ്കൂട്ടറിൽ ഐശ്വര്യയോടൊപ്പം ഉണ്ടായിരുന്ന ഭർതൃപിതാവ് മോഹനനും അപകടത്തിൽ പരിക്കേറ്റിരുന്നു.

Tags:    

Similar News