സ്റ്റോപ്പിലെത്താൻ മത്സര ഓട്ടം; മറ്റൊരു ബസിനെ ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഉഗ്ര ശബ്ദം; അമിത വേഗതിയിലെത്തിയ ബസിടിച്ച് യുവതിക്ക് ദാരുണാന്ത്യം; നടുക്കം മാറാതെ നാട്ടുകാർ

Update: 2025-11-26 10:35 GMT

തൃശൂർ: കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം. പൂചിന്നിപ്പാടം സ്വദേശിനിയും പൊറത്തിശ്ശേരി വില്ലേജ് ഓഫീസിലെ ജീവനക്കാരിയുമായ സ്നേഹയാണ് മരണപ്പെട്ടത്.

ഊരകം സൗത്ത് ബസ് സ്റ്റോപ്പിൽ വെച്ച് ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. റൂട്ടിൽ മത്സരയോട്ടം നടത്തിയ സ്വകാര്യ ബസ് മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ബസ് ഇടിച്ച് സ്കൂട്ടർ മറിഞ്ഞ് ബസിനടിയിൽ കുടുങ്ങിയ സ്നേഹ സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.

മത്സരയോട്ടം പതിവാക്കിയ സ്വകാര്യ ബസുകൾക്കെതിരെ വ്യാപകമായ പരാതികൾ ഉണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടിയെടുക്കാത്തതാണ് ഈ ദുരന്തത്തിന് കാരണമായതെന്ന ആക്ഷേപം ശക്തമാണ്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News