കൃത്യസമയത്ത് അമ്മ ഫോണിൽ വിളിച്ചു; മാല പൊട്ടിച്ചോടിയ വിവരം പറഞ്ഞു; ഓട്ടോറിക്ഷയിൽ പിന്തുടർന്ന് കള്ളനെ പിടികൂടി മകൻ; ഒരാൾ രക്ഷപ്പെട്ടെന്ന് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-05-06 12:19 GMT
തിരുവനന്തപുരം: അമ്മയുടെ മാല പൊട്ടിച്ച് ബൈക്കിൽ കടന്നുകളയാൻ ശ്രമിച്ചയാളെ മകൻ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. പത്തനംതിട്ട ഇടപ്പാവൂരിലാണ് സംഭവം നടന്നത്. ബൈക്കിൽ വന്ന രണ്ട് പേരാണ് മാല പൊട്ടിച്ചത്. തന്റെ മാല പൊട്ടിച്ച വിവരം അമ്മ മകനെ വിളിച്ചറിയിച്ചു. മകൻ ഉടൻ ഓട്ടോറിക്ഷയുമായി പിന്നാലെ പോയി കള്ളനെ പിടികൂടുകയായിരുന്നു.
ബൈക്കിൽ എത്തിയ രണ്ട് പേരാണ് കൃത്യം നടത്തിയത്. പ്രതികളിൽ ഒരാളായ ആദർശിനെയാണ് പിടികൂടിയത്. കൂട്ടുപ്രതിയായ ശരത്ത് മാലയുമായി ഓടി രക്ഷപ്പെട്ടു. പട്ടാഴി സ്വദേശി ആദർശിനെ കോയിപ്രം പോലീസ് അറസ്റ്റ് ചെയ്തു. ശരത്തിനായി അന്വേഷണം ഊർജിതമാണെന്ന് പോലീസ് വ്യക്തമാക്കി.