'ഓണത്തിനിടെ പുട്ട് കച്ചവടം..'; രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന; ആലപ്പുഴയിൽ മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Update: 2025-08-23 15:10 GMT

ആലപ്പുഴ: ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ എക്സൈസ് സംഘം 5.98 ഗ്രാം എംഡിഎംഎയുമായി യുവാവിനെ അറസ്റ്റ് ചെയ്തു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 23ാം വാർഡിൽ ശാസ്താം പറമ്പിൽ വിനീത് തോമസ് (30) ആണ് പിടിയിലായത്. ഇയാളുടെ വീട്ടിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്.

ആലപ്പുഴ റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബിസ്മി ജസീറയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഫാറുക്ക് അഹമ്മദ്, സന്തോഷ്കുമാർ വി, സിഇഒമാരായ സുർജിത്ത് ടി ജി, ഷഫീക്ക്കെ എസ്, ജോബിൻ കെ ആർ, രതീഷ് ആർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

Tags:    

Similar News