പാ​ത്ര​ക്ക​ട​യി​ൽ മോഷണം; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്; സംഭവം ചാല മാർക്കറ്റിൽ

Update: 2025-08-26 11:56 GMT

തിരുവനന്തപുരം: ചാലയിലെ എം.ആർ.ടി പാത്രക്കടയിൽ ഞായറാഴ്ച രാത്രി നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് കരിമഠം സ്വദേശി ഇർഷാദ് അറസ്റ്റിൽ.

ഫോർട്ട് എസ്.എച്ച്.ഒ. ശിവകുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇർഷാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags:    

Similar News