പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിക്കാൻ ശ്രമം; പ്രതിയെ കൈയ്യോടെ പൊക്കി പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-08-26 12:05 GMT
പൂന്തുറ: പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട തൂങ്ങാംപാറ വിജയഭവനിൽ അജിൻകുമാർ (30) ആണ് പിടിയിലായത്. പെൺകുട്ടിയുടെ വീട്ടുകാരാണ് ഇയാൾക്കെതിരെ പരാതി നൽകിയത്.
പൂന്തുറ എസ്.എച്ച്.ഒ സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ശ്രീജേഷ്, എ.എസ്.ഐ അജിത്കുമാർ, സി.പി.ഒ വിപിൻകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.