കൃഷി സ്ഥലം പാട്ടത്തിനെടുത്ത് വളർത്തിയത് മറ്റൊന്ന്; ഗൃഹനാഥനെ കൈയ്യോടെ പൊക്കി പോലീസ്; സംഭവം പത്തനംതിട്ടയിൽ

Update: 2025-08-31 17:32 GMT

പത്തനംതിട്ട : പാട്ടത്തിനെടുത്ത പറമ്പിൽ വളർത്തിയ അഞ്ച് കഞ്ചാവ് ചെടികളും വീടിന്റെ ടെറസിലെ കടയിൽ സൂക്ഷിച്ച 50 ഗ്രാം കഞ്ചാവും കണ്ടെത്തി. ഗൃഹനാഥൻ അറസ്റ്റിലായി. കോഴഞ്ചേരി ചെറുകോൽ കോട്ടപ്പാറ വിപിൻ സദനത്തിൽ (മനയത്രയിൽ വീട്) വിജയകുമാർ (59) ആണ് പിടിയിലായത്. ഇയാൾ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ചെറുകോലുള്ള പറമ്പിൽ വിവിധ ഇടങ്ങളിൽ നട്ടുവളർത്തിയ നിലയിലാണ് 5 കഞ്ചാവ് ചെടികൾ കണ്ടെത്തിയത്.

ജില്ലാ പൊലീസ് മേധാവി ആർ.ആനന്ദിന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ഡിവൈ.എസ്.പി എസ് നൂമാന്റെയും നർകോട്ടിക് സെൽ ഡിവൈ.എസ്.പി ബി.അനിലിന്റെയും നേതൃത്വത്തിൽ ഡാൻസാഫ് സംഘമാണ് തന്ത്രപരമായ നീക്കത്തിലൂടെ കഞ്ചാവും ചെടികളും കണ്ടെത്തി പിടികൂടിയത്.

Tags:    

Similar News