'ഓണം ഒന്ന് ഉഷാറാക്കാൻ നോക്കിയതാ..'; ബക്കാ‍ർഡിയുടെ ലേബൽ കുപ്പിയിൽ വ്യാജമദ്യം; വാടക വീട്ടിലെ റെയ്ഡിൽ കുടുങ്ങി; 20 ലിറ്റർ കോടയും പിടിച്ചെടുത്തു; പ്രതിയെ പൊക്കി പോലീസ്

Update: 2025-09-04 07:38 GMT

തിരുവനന്തപുരം: ഓണക്കാലത്തോടനുബന്ധിച്ച് വിപണിയിലെത്തിക്കാൻ ലക്ഷ്യമിട്ട 33 ലിറ്റർ വ്യാജമദ്യം തിരുവനന്തപുരത്ത് പിടികൂടി. അന്താരാഷ്ട്ര ബ്രാൻഡുകളുടെ ലേബലുകൾ പതിച്ച കുപ്പികളിൽ നിറച്ച നിലയിലായിരുന്നു ഇവ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് തേക്കട കൊഞ്ചിറ സ്വദേശി സതീശൻ (64) അറസ്റ്റിലായി.

കൊഞ്ചിറയിലെ വാടക വീട്ടിൽ നടത്തിയ റെയ്ഡിൽ 33 ലിറ്റർ വ്യാജമദ്യത്തോടൊപ്പം 20 ലിറ്റർ കോടയും 2 ലക്ഷം രൂപയും വ്യാജമദ്യം നിർമ്മിക്കാനുപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഇയാൾ ഒരു കാലമായി ഈ വാടക വീട് കേന്ദ്രീകരിച്ച് വ്യാജമദ്യ നിർമ്മാണവും വിതരണവും നടത്തി വരികയായിരുന്നെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി സുദർശനന് ലഭിച്ച വിവരത്തെ തുടർന്നാണ് നടപടി. നെടുമങ്ങാട് എ.എസ്.പി അച്യുത് അശോകിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Similar News