കൊച്ചിയിൽ വീണ്ടും രാസ ലഹരി വേട്ട; രണ്ടിടങ്ങളിൽ നിന്നായി പോലീസ് കണ്ടെത്തിയത് ഏഴര ഗ്രാം എംഡിഎംഎ; കൈയ്യോടെ പൊക്കി പോലീസ്

Update: 2025-09-13 16:46 GMT

കൊച്ചി: നഗരത്തിൽ വീണ്ടും രാസലഹരി മരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ. എളമക്കരയിലും വെണ്ണലയിലുമായി നടന്ന പ്രത്യേക അന്വേഷണത്തിലാണ് കൊച്ചി സിറ്റി പൊലീസ് ഇവരെ പിടികൂടിയത്. ഇരുവരിൽ നിന്നും എംഡിഎംഎ കണ്ടെടുത്തു.

തൃക്കാക്കര നോർത്ത് വട്ടേക്കുന്നം മുട്ടാർ തുരുത്തുമ്മേൽ വീട്ടിൽ സഫൽ (33), ചക്കരപ്പറമ്പ് കാണിയവേലി വീട്ടിൽ തൻവീർ (27) എന്നിവരാണ് അറസ്റ്റിലായത്. എളമക്കരയ്ക്ക് സമീപം പുന്നക്കൽ ഭാഗത്തുനിന്നാണ് സഫലിനെ പിടികൂടിയത്. ഇയാളിൽ നിന്ന് 5.14 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വെണ്ണലയിൽ നിന്നാണ് തൻവീർ പിടിയിലായത്. ഇയാളിൽ നിന്ന് 2.58 ഗ്രാം എംഡിഎംഎയും പൊലീസ് കണ്ടെടുത്തു.

കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യയുടെ നിർദേശപ്രകാരമാണ് നാർകോടിക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ അബ്‌ദുൾ സലാമിൻ്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് ടീം ഇവരെ പിടികൂടിയത്. പിടിയിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

Tags:    

Similar News