'എന്നെ ഇവൻ ബൈക്കിൽ കയറ്റിയില്ല..'; വൈരാഗ്യം മനസ്സിൽ സൂക്ഷിച്ച് കൊടുവാൾ പ്രയോഗം; വീടിന്റെ അടുക്കള ഭാഗത്ത് നിന്ന് നിലവിളി ശബ്ദം; 34കാരന് മാരക പരിക്ക്

Update: 2025-09-15 04:17 GMT

തൃശൂർ: ബൈക്കിൽ കയറ്റി കൊണ്ടുപോയില്ല എന്ന വൈരാഗ്യത്തിൽ സുഹൃത്തിനെ കൊടുവാൾ ഉപയോഗിച്ച് വെട്ടി ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. വരന്തരപ്പിള്ളി വേലപ്പാടം കിണർ സ്വദേശി ഷിനോജ് (45) ആണ് വരന്തരപ്പിള്ളി പോലീസിന്റെ പിടിയിലായത്.

കഴിഞ്ഞ സെപ്റ്റംബർ 12-ന് രാത്രി 9:30 ഓടെയാണ് സംഭവം. ഭക്ഷണം കഴിക്കാൻ ക്ഷണിക്കാനായി ഷിനോജിന്റെ വീട്ടിലേക്ക് പോയ വേലപ്പാടം സ്വദേശി മൻസൂറിനെ (34) ഷിനോജ് വീടിന് മുന്നിൽ വെച്ച് തടഞ്ഞുനിർത്തി. തുടർന്ന് അടുക്കളയിൽ നിന്ന് എടുത്ത കൊടുവാൾ ഉപയോഗിച്ച് മൻസൂറിനെ വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: മൻസൂർ ഷിനോജിന്റെ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ പോയപ്പോൾ, തന്നെ ബൈക്കിൽ കയറ്റി കൊണ്ടുപോയില്ല എന്നതാണ് ഷിനോജിന് വിരോധം ഉണ്ടാകാൻ കാരണം. ഈ വിരോധമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്.

ഷിനോജിനെ വരന്തരപ്പിള്ളി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ് എടുത്തിരിക്കുന്നത്. ഇയാൾക്കെതിരെ വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ 2020-ൽ വ്യാജ മദ്യക്കേസ് അടക്കം രണ്ട് ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. 

Tags:    

Similar News