ബംഗളുരുവിൽ നിന്ന് എ.സി ബസിൽ യാത്ര; ഇടയ്ക്ക് എക്സൈസിന്റെ എൻട്രിയിൽ മുഖത്ത് ടെൻഷൻ; യാത്രക്കാരന്റെ കയ്യിലെ പൗച്ചിൽ നിന്ന് കിട്ടിയത്; കൈയ്യോടെ പൊക്കി
തിരുവനന്തപുരം: ബംഗളൂരുവിൽ നിന്ന് സ്വകാര്യ വോൾവോ ബസിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന യുവാവിനെ എക്സൈസ് സംഘം അമരവിള ചെക്പോസ്റ്റിൽ വെച്ച് പിടികൂടി. തിരുവനന്തപുരം വള്ളക്കടവ് സ്വദേശി കൗസ്തുഭ് നാരായണൻ (32) ആണ് അറസ്റ്റിലായത്.
ഇന്നലെ രാത്രി നടന്ന പരിശോധനയ്ക്കിടെയാണ് ഇയാൾ പിടിയിലായത്. അന്തർസംസ്ഥാന സർവീസ് നടത്തുന്ന ബസിൽ യാത്ര ചെയ്യുകയായിരുന്ന കൗസ്തുഭ് നാരായണന്റെ പക്കൽ നിന്ന് ഏകദേശം 40 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. എക്സൈസ് സംഘത്തിന് ഇയാളുടെ ബാഗിനെക്കുറിച്ച് സംശയം തോന്നിയതിനെ തുടർന്നുള്ള പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തുന്നത്.
പിടികൂടിയ കൗസ്തുഭ് നാരായണനെ തുടർ നടപടികൾക്കായി റേഞ്ച് ഓഫീസിലേക്ക് മാറ്റി. ഇയാൾ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് വിൽപ്പന നടത്താനായിരുന്നോ എന്നതടക്കമുള്ള കാര്യങ്ങൾ അറിയുന്നതിനായി വിശദമായി ചോദ്യം ചെയ്യുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു.