'ബൈക്കിന്റെ ചാവി കാണാനില്ല സാറെ..'; സ്റ്റേഷനിൽ വെപ്രാളത്തിൽ ഓടിയെത്തിയ യുവാവ്; അന്വേഷിക്കാമെന്ന് പോലീസിന്റെ മറുപടിയിൽ പ്രകോപനം; ജീപ്പിന്റെ ഗ്ലാസ് അടിച്ചുപൊട്ടിച്ചു

Update: 2025-09-16 08:48 GMT

കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനിൽ മദ്യലഹരിയിലെത്തിയ യുവാവ് അഴിഞ്ഞാടി. ബൈക്കിന്റെ താക്കോൽ നഷ്ടപ്പെട്ടെന്ന് ആരോപിച്ച് സ്റ്റേഷനിലെത്തിയ മലപ്പുറം കിഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദിഖ്, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ കരിങ്കല്ലുകൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും പൊലീസ് വാഹനത്തിന്റെ ചില്ല് തകർക്കുകയും ചെയ്തു.

ഇന്നലെയാണ് സംഭവം. ബൈക്കിന്റെ താക്കോൽ നഷ്ടപ്പെട്ടെന്ന് പറഞ്ഞാണ് ഇയാൾ സ്റ്റേഷനിൽ പ്രവേശിച്ചത്. സംഭവം അന്വേഷിക്കാമെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇയാൾ പ്രകോപിതനായി പൊലീസുകാരെ അസഭ്യം പറയുകയും കരിങ്കല്ലെടുത്ത് വീശുകയുമായിരുന്നു. ഇതിനിടെ സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ലും ഇയാൾ തകർത്തു.

ഉദ്യോഗസ്ഥർ ചേർന്ന് ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും ഇയാൾക്കെതിരെ വിവിധ വകുപ്പുകളിൽ കേസെടുത്തിട്ടുണ്ട്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags:    

Similar News