സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസിന് തലവേദന; സുപ്രിയ ട്രേഡേഴ്‌സിൽ പതുങ്ങിയെത്തി എല്ലാം പെറുക്കി എടുത്തു; കൊപ്ര കള്ളനെ കൈയ്യോടെ പൊക്കി
By : സ്വന്തം ലേഖകൻ
Update: 2025-11-23 10:27 GMT
കോഴിക്കോട്: കോഴിക്കോട് വലിയങ്ങാടിയിലെ സുപ്രിയ ട്രേഡേഴ്സ് എന്ന കൊപ്ര സംഭരണ കേന്ദ്രത്തിൽ നിന്ന് 40 കിലോഗ്രാം കൊപ്ര മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിലായി. വടകര കൈനാട്ടി സ്വദേശി സുബിൻരാജ് (31) ആണ് പ്രതി.
മോഷണത്തെക്കുറിച്ച് പരാതി ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. സമീപ സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷ്ടാവിനെക്കുറിച്ച് പോലീസിന് വിവരങ്ങൾ ലഭിച്ചത്. മാനാഞ്ചിറ പരിസരത്ത് വെച്ച് പിടികൂടിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.