കടയുടെ പുറത്തെ ഭിത്തിയിൽ പതിപ്പിച്ചിരുന്ന 'മോട്ടോർ' കാണാനില്ല; അന്വേഷിച്ചപ്പോൾ സാധനം ദേ..ആക്രികടയിൽ; വിരുതന്മാരെ അറസ്റ്റ് ചെയ്ത് പോലീസ്
By : സ്വന്തം ലേഖകൻ
Update: 2025-11-24 10:30 GMT
ആലപ്പുഴ: അടഞ്ഞുകിടന്ന കടയുടെ പുറത്ത് നിന്ന് വാട്ടർ മോട്ടോർ മോഷ്ടിച്ച കേസിൽ നാല് യുവാക്കളെ അറസ്റ്റ് ചെയ്തു. തുറവൂർ സ്വദേശികളായ വിനയൻ പി വി (19), വർഗീസ് എൻ ടി (19), വൈശാഖ് രാജു (21), അശ്വിൻ ദേവ് (19) എന്നിവരാണ് പിടിയിലായത്.
നവംബർ 13-ന് വൈകുന്നേരമാണ് 6000 രൂപ വിലവരുന്ന മോട്ടോർ മോഷണം പോയത്. മോഷണ മുതൽ പ്രതികൾ ഒരു ആക്രികടയിൽ വിറ്റിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മോട്ടോർ കണ്ടെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.