ബെം​ഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിലെത്തിയ രണ്ടുപേർ; ആർക്കും സംശയം തോന്നാതിരിക്കാൻ കൈയ്യിൽ വാട്ടർ ഹീറ്റർ; പരിശോധനയിൽ പൊക്കിയത്; യുവാക്കൾ പിടിയിൽ

Update: 2025-11-24 13:39 GMT

കോഴിക്കോട്: കോഴിക്കോട് ഡാൻസാഫ് നടത്തിയ പരിശോധനയിൽ വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ബംഗളൂരുവിൽ നിന്ന് ടൂറിസ്റ്റ് ബസിൽ എത്തിയ കോഴിക്കോട് സ്വദേശികളായ റിഫാൻ, മുഹമ്മദ് സഹദ് എന്നിവരാണ് അറസ്റ്റിലായത്.

ഇവരിൽ നിന്ന് 250 ഗ്രാം എം.ഡി.എം.എയും 99 എൽ.എസ്.ഡി സ്റ്റാമ്പുകളും ടാബ്‌ലെറ്റുകളും കണ്ടെടുത്തു. ആർക്കും സംശയം തോന്നാതിരിക്കാൻ, ലഹരിമരുന്ന് പൂർണ്ണമായും പാക്ക് ചെയ്ത് ഒരു വാട്ടർ ഹീറ്ററിനുള്ളിൽ അതിവിദഗ്ദ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. പിടികൂടിയ പ്രതികളെ കസബ പോലീസിന് കൈമാറി.

Tags:    

Similar News