ഒരു ജീപ്പ് കിടന്ന് കറങ്ങുന്നതിൽ തോന്നിയ സംശയം; പോലീസിന്റെ വരവിൽ കള്ളത്തരം പുറത്ത്; വിരുതനെ കൈയ്യോടെ പൊക്കി

Update: 2026-01-28 14:41 GMT

മലപ്പുറം: വിൽപ്പനയ്ക്കായി കൈവശം വെച്ച 9.4 ഗ്രാം എം.ഡി.എം.എയുമായി കാരക്കാപറമ്പ് സ്വദേശി പൊലീസിന്റെ പിടിയില്‍. മാരാന്‍ തൊടിക ഖലീല്‍ (41) ആണ് അറസ്റ്റിലായത്. ഡാന്‍സാഫ് എസ്.ഐ കെ.ആര്‍. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം അറസ്റ്റിലായത്. ഗ്രാമിന് 3,500 രൂപ നിരക്കിലാണ് ഇയാള്‍ എം.ഡി.എം.എ വില്‍പന നടത്തിയിരുന്നത്. വില്‍പനക്കും സംഘം ചേര്‍ന്ന് ഉപയോഗിക്കാനുമാണ് മയക്കുമരുന്ന് കൈ വശം വെച്ചതെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കി.

സഞ്ചരിച്ചിരുന്ന ജീപ്പും ലഹരി വില്‍പനയിലൂടെ നേടിയ 23,400 രൂപയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതിക്ക് എം.ഡി. എം.എ ലഭിച്ച ഉറവിടത്തെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. സി. പി.ഒ മാരായ സിം.എം. മഹേഷ്, പി.പി. നിധേഷ്, ഡാന്‍സാഫ് അംഗങ്ങളായ അഭിലാഷ് കൈപ്പിനി, ആശിഫ് അലി, ടി. നിബിന്‍ദാസ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    

Similar News