കാറിലെത്തിയ യുവാവ് പരുങ്ങുന്നത് ശ്രദ്ധിച്ചു; പോലീസ് എയ്ഡ് പോസ്റ്റിനു സമീപം വാഹന പരിശോധനയിൽ കുടുങ്ങി; പിടികൂടിയത് 7.71 ഗ്രാം ഹാഷിഷ്; പ്രതി അറസ്റ്റിൽ

Update: 2025-03-05 11:42 GMT

സുല്‍ത്താന്‍ബത്തേരി: ഹാഷിഷുമായി തമിഴ്‌നാട് സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ രാമനാഥപുരം പുളിയംകുളം ലാന്‍ഡ് മാര്‍ക്ക് ശാരദ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഫഹീം അഹമ്മദി (33) നെയാണ് ബത്തേരി പോലീസും ജില്ല ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയോടെ മുത്തങ്ങ പൊലീസ് എയ്ഡ് പോസ്റ്റിനു സമീപം നടത്തിയ വാഹന പരിശോധനയിലാണ് 7.71 ഗ്രാം തൂക്കം വരുന്ന ഹാഷിഷുമായി ഇയാള്‍ അറസ്റ്റിലാവുന്നത്. പ്രതി സഞ്ചരിച്ചിരുന്ന കെ.എല്‍ 11 ബി ആര്‍ 3838 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തു.

ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡിനൊപ്പം ബത്തേരി സബ് ഇന്‍സ്പെക്ടര്‍ കെ.കെ സോബിന്‍, എ.എസ്.ഐ സുമേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ അരുണ്‍ജിത്ത്, സി. ഷൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ അജ്മല്‍ എന്നിവരാണ് പരിശോധന നടത്തിയ പൊലീസ് സംഘത്തിലുണ്ടായിരുന്നത്.

Tags:    

Similar News