ട്യൂഷൻ കഴിഞ്ഞ് മടങ്ങവേ പിന്നിലൂടെ പമ്മിയെത്തി; കടന്നു പിടിച്ച് നിലത്തിട്ട് ക്രൂരത; കോഴിക്കോട് പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമം; കരഞ്ഞ് നിലവിളിച്ചോടി പെൺകുട്ടി; കേസിൽ രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ
By : സ്വന്തം ലേഖകൻ
Update: 2025-04-30 17:28 GMT
കോഴിക്കോട്: ചാലപ്പുറത്ത് പതിനാറ് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച് അന്യസംസ്ഥാന തൊഴിലാളികൾ. സംഭവത്തിൽ ബിഹാർ സ്വദേശികളായ ഫൈസൽ അൻവർ (36), ഇമാൻ അലി (18) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ട്യൂഷൻ കഴിഞ്ഞ് പെൺകുട്ടി വീട്ടിലേക്ക് മടങ്ങവേ ആയിരിന്നു സംഭവം. പിന്നിലൂടെ പമ്മിയെത്തി പെൺകുട്ടിയെ കടന്നു പിടിച്ച് പ്രതികൾ റോഡിലൂടെ വലിച്ചിഴച്ച് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ കരഞ്ഞ് നിലവിളിക്കുകയും പ്രതികൾ അവിടെ നിന്നും രക്ഷപ്പെടുകയും ചെയ്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.