സൗഹൃദം നടിച്ച് വീഴ്ത്തി; പെൺകുട്ടിയുടെ നഗ്നചിത്രവും വീഡിയോയും കയ്യിലാക്കി; ഭീഷണിപ്പെടുത്തി പണം തട്ടി; പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-01-12 16:36 GMT

തൃശൂർ: സൗഹൃദം നടിച്ച് വീഴ്ത്തി നഗ്ന ചിത്രങ്ങളും വീഡിയോകളും കാണിച്ച് ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടൂർ സ്വദേശിയായ പോക്കാക്കില്ലത്ത് ആസിഖ് എന്ന സുധീറിനെ (39) യാണ് തൃശ്ശൂർ മുടിക്കോട് നിന്നും പോലീസ് പിടികൂടിയത്.

കാട്ടൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു ഇ ആർ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അതിജീവിതയുടെ ജീവിത സാഹചര്യം മുതലെടുത്ത് പ്രതി സഹായിക്കാനെന്ന വ്യാജേന അതിജീവിതയുമായും അവരുടെ വീട്ടുകാരുമായും സൗഹൃദം സ്ഥാപിച്ചു. അവരുടെ വീട്ടിൽ സന്ദര്‍ശകനായി അവരുടെ വീഡിയോകളും ഫോട്ടോകളും എടുത്തു.

പിന്നീട് അത് കാണിച്ച് ഭീഷണിപ്പെടുത്തി പല തവണകളായി ഒരു ലക്ഷം രൂപയോളം കൈക്കലാക്കി. യുവതിയെ ലൈഗികമായി പല തവണകളായി പീഡിപ്പികുകയും ചെയ്തതായി പരാതിയിൽ വ്യക്തമാക്കുന്നു.

ഇത് ആവര്‍ത്തിച്ചതോടെ സഹികെട്ടോപ്പോഴാണ് കാട്ടൂർ പോലീസ് സ്റ്റേഷനിൽപരാതി നൽകിയത്. തുടർന്ന് നാട്ടിൽ നിന്നും മാറി താമസിച്ചിരുന്ന പ്രതിയെ തന്ത്രപൂർവ്വം കാട്ടൂർ പോലീസ് മണ്ണുത്തി മുടിക്കോട് വാടക വീട്ടിൽ നിന്നും കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.

Tags:    

Similar News