'ചരസ്' പാക്കറ്റിനുള്ളിലാക്കി കടത്താൻ ശ്രമം; കൊറിയർ കൈപ്പറ്റാൻ എത്തിയപ്പോൾ പൊക്കി; യുവാവ് പോലീസ് കസ്റ്റഡിയിൽ; 87ഗ്രാം വരെ പിടിച്ചെടുത്തു
By : സ്വന്തം ലേഖകൻ
Update: 2025-03-05 04:38 GMT
തൃശൂർ: പാവറട്ടിയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച 87 ഗ്രാം ചരസ് പിടികൂടി. കൊറിയർ കൈപ്പറ്റാൻ എത്തിയ ചാവക്കാട് സ്വദേശി ഷറഫുദ്ദീനെ പോലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചാബിലെ മൊഹാലിയിൽ നിന്നു കമ്പ്യൂട്ടറിന്റെ യുപിഎസിനുള്ളിൽ പാക്ക് ചെയ്താണ് ചരസ് കടത്താൻ ശ്രമം നടത്തിയത്.
കൊറിയർ കൈപ്പറ്റാൻ വന്ന ചാവക്കാട് സ്വദേശിയായ ഷറഫുദീനെ പാവറട്ടി പോലീസും കമ്മീഷണറുടെ കീഴിലുള്ള ഡാൻസാഫും ചേർന്നാണ് അറസ്റ്റ് ചെയ്തത്.