തെന്മലയിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം; ഡ്രൈവർ മരിച്ചു

Update: 2025-09-19 16:25 GMT

പുനലൂർ: കൊല്ലം തെന്മലയിൽ ടോറസും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. സംഭവത്തിൽ മിനി ലോറി ഡ്രൈവർ മരിച്ചു. വ്യാഴാഴ്ച രാത്രി 11:30 ഓടെ തിരുവനന്തപുരം-ചെങ്കോട്ട റോഡിൽ തെന്മല കെ.ഐ.പി ജംഗ്ഷനിലെ പാലത്തിലാണ് അപകടം നടന്നത്. തമിഴ്നാട് വെല്ലൂർ സ്വദേശിയും മിനി ലോറിയുടെ ഉടമയും ഡ്രൈവറുമായ ശിവശങ്കരൻ (57) ആണ് മരിച്ചത്.

തിരുവനന്തപുരം ഭാഗത്തുനിന്ന് തെങ്കാശിയിലേക്ക് പോവുകയായിരുന്ന ടോറസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ മിനി ലോറിയുടെ മുൻവശം പൂർണമായും തകർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ നാട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

തുടർന്ന് പുനലൂരിൽ നിന്ന് അഗ്നിശമന സേനയെത്തി ഏറെ പ്രയാസപ്പെട്ടാണ് ഡ്രൈവറെ പുറത്തെടുത്തത്. പുനലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു. അപകടത്തെ തുടർന്ന് ഏകദേശം രണ്ടു മണിക്കൂറോളം ഈ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടു. 

Tags:    

Similar News