കൂത്തുപറമ്പില്‍ വീടിന് മുന്പില് നില്‍ക്കുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു; ഭര്‍ത്താവിന് പരുക്കേറ്റു
കൂത്തുപറമ്പില്‍ വീടിന് മുന്പില് നില്‍ക്കുകയായിരുന്ന വീട്ടമ്മ കാറിടിച്ച് മരിച്ചു
By : സ്വന്തം ലേഖകൻ
Update: 2026-02-27 06:04 GMT
കണ്ണൂര്‍: കൂത്തുപറമ്പിനടുത്ത കണ്ടംകുന്നില്‍ നിയന്ത്രണം വിട്ട കാറിടിച്ച പരുക്കേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം വള്ളിക്കുന്ന് ഹൗസില്‍ പ്രേമി (56) യാണ് മരിച്ചത്. ഇവരുടെ കൂടെയുണ്ടായിരുന്ന ഭര്‍ത്താവ് അച്യുതനും പരിക്കേറ്റു. ഇന്ന് രാവിലെ ഇരുവരും വീടിന് മുന്നില്‍ റോഡരികില്‍ നില്‍ക്കുകയായിരുന്നു. ഇതുവഴി അമിത വേഗതയില്‍ വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഉടന്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും പ്രേമിയുടെ ജീവന് രക്ഷിക്കാനായില്ല മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടമുണ്ടാക്കിയ കാര്കൂത്തുപറമ്പ് പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.