മതില് ചാടിക്കടന്ന് യുവതികളെ ഉപദ്രവിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍; തൊടുപുഴയില്‍ അറസ്റ്റിലായത് അഖില്‍ പി രഘു
By : സ്വന്തം ലേഖകൻ
Update: 2026-02-27 07:17 GMT
തൊടുപുഴ: ഇടുക്കി തൊടുപുഴയില്‍ ലേഡീസ് ഹോസ്റ്റലിനുള്ളില്‍ വനിതകളെ അതിക്രമിക്കാന്‍ ശ്രമിച്ച പ്രതി പൊലീസ് പിടിയില്‍. തൊടുപുഴയിലെ ലേഡിസ് ഹോസ്റ്റലിന്റെ മതില് പ്രതി ചാടികടക്കുന്ന ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്. അറക്കുളം സ്വദേശി അഖില്‍ പി രഘു ആണ് പിടിയിലായത്. മുട്ടം, പൂമാല ലേഡിസ് ഹോസ്റ്റലുകളിലും പ്രതി നേരത്തെ കയറിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.