ആറളം ഫാമില്‍ വീണ്ടും കാട്ടാന ആക്രമണം; പുലര്‍ച്ചെ വീട്ടുമുറ്റത്തിറങ്ങിയ യുവാവിന് ദാരുണാന്ത്യം: നെഞ്ചിലടക്കം ചവിട്ടേറ്റു
news
By : സ്വന്തം ലേഖകൻ
Update: 2026-02-27 03:43 GMT
കണ്ണൂര്‍: ആറളം ഫാമില്‍ ഇന്ന് പുലര്‍ച്ചെ കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ചു. പത്താം ബ്ലോക്കിലെ സോമന്റെ മകന് അനീഷ് (40) ആണ് മരിച്ചത്. പുലര്‍ച്ചെ വീടിന് പുറത്തേക്കിറങ്ങിയതായിരുന്നു അനീഷ്. ഈ സമയത്ത് പുറത്ത് നിന്നിരുന്ന കാട്ടാന ആക്രമിക്കുകയായിരുന്നു. അനീഷിന്റെ നെഞ്ചിലടക്കം ചവിട്ടേറ്റു.
ഉടന്‍തന്നെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. അവിടെനിന്ന് പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.