ഇരുതലമൂരിയെ 50 ലക്ഷം രൂപയ്ക്ക വില്‍ക്കാന്‍ ശ്രമം; ആവശ്യക്കാരെന്ന വ്യാജേന എത്തി തട്ടിപ്പു സംഘത്തെ കുടുക്കി വനംവകുപ്പ് അധികൃതര്‍: ഏഴംഗ സംഘം പിടിയില്‍
ഇരുതലമൂരിയെ 50 ലക്ഷം രൂപയ്ക്ക വില്‍ക്കാന്‍ ശ്രമം;ഏഴംഗ സംഘം പിടിയില്‍
കൊല്ലത്ത് ലക്ഷങ്ങള്‍ വില പറഞ്ഞ് ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച ഏഴംഗ സംഘം വനംവകുപ്പിന്റെ പിടിയിലായി. ആവശ്യക്കാരെന്ന വ്യാജേന എത്തിയ വനംവകുപ്പ് അധികൃതര്‍ തൊണ്ടിമുതലോടെ ഇവരെ പിടികൂടുകയായിരുന്നു. തട്ടിപ്പ് സംഘത്തില്‍ ഇരവിപുരം ബ്ലോക്ക് കോണ്‍ഗ്രസ് ഭാരവാഹിയും കൊല്ലം പഴയപഴയാറ്റിന്‍ കുഴി സ്വാദേശിയുമായ ദാറുല്‍ സലാം വീട്ടില്‍ അന്‍സറുദ്ധീനും പിടിയിലായിട്ടുണ്ട്.
കൊല്ലം വാക്കനാട് സ്വാദേശി ഫൗസിയ മന്‍സിലില്‍ നിസാറുദ്ധീന്‍, കോട്ടയം കൊന്നല്ലൂര്‍ സ്വാദേശി പൊട്ടന്‍ങായില്‍ ചെറിയാന്‍,കൊല്ലം ചാത്തന്നൂര്‍ ആനച്ചാല്‍ സ്വാദേശി ജാസ്മിന്‍ വില്ലയില്‍ ഫിയാസ്, കൊല്ലം ഏരുക്കുഴി പാലയ്ക്കല്‍ സ്വാദേശി നൗഫല്‍ മന്‍സിലില്‍ നൗഫല്‍ എന്നിവരാണ് പിടിയിലായത്. സംഘം ഇരുതലമൂരിയെ വില്‍ക്കുന്നതായി വിവരമറിഞ്ഞ വനംവകുപ്പ് പ്രതികളെ കുടുക്കാന്‍ രഹസ്യമായി പദ്ധതി തയ്യാറാക്കുക ആയിരുന്നു.
ഇരുതല മുരിയുടെ ആവശ്യക്കാരാണെന്ന വ്യാജേനെ വനംവകുപ്പ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് സംഘത്തെ സമീപിച്ച് 50 ലക്ഷം രൂപ വില ഉറപ്പിച്ചു. തട്ടിപ്പ് സംഘം 40 ദിവസം മുമ്പ് വെല്ലൂറില്‍ നിന്നും ട്രെയിന്‍ മാര്‍ഗം ഇരുതലമൂരിയെ നാട്ടില്‍ എത്തിച്ചു തുടര്‍ന്ന് വനം വകുപ്പ് വലയില്‍ കുടുക്കുകയായിരുന്നു. മൂന്നര ലക്ഷത്തോളം രൂപയ്ക്ക് ഇരുതലമൂരിയെ വെല്ലൂര്‍ സ്വദേശിയില്‍ നിന്നും വാങ്ങിയെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി വനപാലകര്‍ പറയുന്നു. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പുനലൂര്‍ വനം കോടതിയില്‍ ഹാജരാക്കി.