മുന്‍വൈരാഗ്യത്തിന്റെ പുറത്ത് മദ്ധ്യവയസ്‌കനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്; ശിക്ഷ വിധിച്ച് കോടതി; പ്രതിക്ക് ജീവപര്യന്തം തടവ്
By : സ്വന്തം ലേഖകൻ
Update: 2025-05-01 04:02 GMT
കല്‍പ്പറ്റ: മുന്‍വൈരാഗ്യത്തിന്റെ പേരിൽ മധ്യവയസ്‌കനെ വെട്ടിക്കൊന്ന കേസുമായി ബന്ധപ്പെട്ട് പ്രതിക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കോളേരി വളാഞ്ചേരി മാങ്ങോട് വീട്ടില്‍ എം.ആര്‍. അഭിലാഷിനെയാണ് (41) കല്‍പ്പറ്റ അഡീഷണല്‍, സെഷന്‍സ് ജഡ്ജ് വി. അനസ് ശിക്ഷിച്ചത്.
അന്നത്തെ നൂല്‍പ്പുഴ പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ടി.സി. മുരുകന്‍ ആണ് കേസിൽ ആദ്യത്തെ അന്വേഷണം നടത്തിയത്. കേണിച്ചിറ ഇന്‍സ്‌പെക്ടര്‍ ആയിരുന്ന എസ്. സതീഷ് കുമാര്‍ പിന്നീട് തുടരന്വേഷണം നടത്തി. അന്നത്തെ കേണിച്ചിറ സബ് ഇൻസ്പെക്ടർ പി.പി. റോയി അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.