പുലർച്ചെ അടിവസ്ത്രം മാത്രം ധരിച്ചെത്തി; നേർച്ചവഞ്ചിയ്ക്ക് അടുത്തെത്തി പാത്തും പതുങ്ങിയും നിന്ന് കള്ളത്തനം; എല്ലാം മൂന്നാം കണ്ണിൽ തെളിഞ്ഞപ്പോൾ സംഭവിച്ചത്

Update: 2025-08-16 10:30 GMT

കൊട്ടാരക്കര: കോട്ടപ്പുറം മുസ്ലിം ജുമാ മസ്ജിദിൽ നേർച്ചവഞ്ചി കുത്തി തുറന്ന് മോഷണം നടന്നു. ഞായറാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്. അടിവസ്ത്രം മാത്രം ധരിച്ചെത്തിയ മോഷ്ടാവ് നേർച്ചപ്പെട്ടിയുടെ പൂട്ട് കുത്തിത്തുറന്ന് പണം കവർന്നു. സംഭവത്തിൻ്റെ ദൃശ്യങ്ങൾ പള്ളിയിലെ സിസിടിവി ക്യാമറകളിൽ പതിഞ്ഞിട്ടുണ്ട്.

ഇതുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാവിനെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. ഓഗസ്റ്റ് 14-ന് പുലർച്ചെയാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരുന്നു.

Tags:    

Similar News