രജിസ്‌ട്രേഷൻ പൂർത്തിയാകാത്ത കാറിൽ രണ്ടു പേർ; ചെക്‌പോസ്റ്റ് എത്തിയപ്പോൾ പിടിവീണു; പിടികൂടിയത് മാരക ലഹരിമരുന്ന് മെത്താഫിറ്റാമിൻ; ഹുണ്ടായ് ഐ 20 കാറും കസ്റ്റഡിയിലെടുത്തു

Update: 2025-01-18 16:49 GMT

മാനന്തവാടി: രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത വാഹനത്തില്‍ മയക്കുമരുന്ന് കടത്തുന്നതിനിടെ യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി അന്‍ഷിഫ് (22), മലപ്പുറം നിലമ്പൂര്‍ കാളികാവ് സ്വദേശി റിഷാല്‍ ബാബു (22) എന്നിവരെയാണ് ബാവലി ചെക്‌പോസ്റ്റിലെ പരിശോധനക്കിടെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്.

ഇവരില്‍ നിന്ന് 70.994 ഗ്രാം മെത്താഫിറ്റാമിനും ഇരുവരും സഞ്ചരിച്ച പുതിയ ഹുണ്ടായ് ഐ 20 കാറും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.

ഇന്‍സ്പെക്ടര്‍ കെ ശശി, പ്രിവന്‍റീവ് ഓഫീസര്‍മാരായ പി ആര്‍ ജിനോഷ്, പി കെ ചന്തു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ. മിഥുന്‍, പി പി ശിവന്‍, കെ സി അരുണ്‍, കെ എം മഹേഷ്, കെ സജിലാഷ് എന്നിവരാണ് ചെക്‌പോസ്റ്റിലെ പരിശോധനാ സംഘത്തില്‍ ഉണ്ടായിരുന്നത്.

Similar News