കോട്ടയ്ക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കോട്ടയ്ക്കലില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
By : സ്വന്തം ലേഖകൻ
Update: 2025-01-18 12:31 GMT
കോട്ടയ്ക്കല്‍: മലപ്പുറം കോട്ടയ്ക്കലിലെ പുത്തൂര്‍ ബൈപാസില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് ദാരുണാന്ത്യം. ശനിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് അപകടം. പുത്തൂര്‍ ഭാഗത്ത് നിന്നും കാവതികളം ഭാഗത്ത് നിന്നും വന്ന ബൈക്കുകള്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു.
കാവതികളം ആലമ്പാട്ടില്‍ മുഹമ്മദ് റിഷാദ്, മരവട്ടം പാട്ടത്തൊടി ഹമീദിന്റെ മകന് പി.ടി ഹംസ എന്നിവരാണ് മരിച്ചത്. ഇരുവരും അപകടസ്ഥലത്തുവെച്ചു തന്നെ മരിച്ചതായാണ് വിവരം.
രണ്ടുപേര്‍ വീതമായിരുന്നു ഓരോ ബൈക്കിലും ഉണ്ടായിരുന്നത്. കാവതികളം കുറുവക്കോട്ടില്‍ സിദ്ധിഖിന്റെ മകന് സിയാദ്, കോട്ടൂര്‍ കാലൊടി ഉണ്ണിന്‍ കുട്ടിയുടെ മകന് മുഹമ്മദ് ഇര്‍ഷാദ് എന്നിവര്‍ ഗുരുതര പരിക്കുകളോടെ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.