ഇനി പതുകെ തിരിച്ചു പോകാം..; വന്ദേ ഭാരതിൽ ദമ്പതികളോട് മതസ്പർധയോടെ സംസാരിച്ചു; പിന്നാലെ എട്ടിന്റെ പണി; യുകെ പൗരനായ മലയാളി പിടിയിൽ; അതും ജാമ്യമില്ലാ കേസിൽ!
By : സ്വന്തം ലേഖകൻ
Update: 2025-01-18 16:14 GMT
തിരുവനന്തപുരം: വന്ദേ ഭാരതിൽ ദമ്പതികളോട് മതസ്പർധയോടെ സംസാരിച്ച ആളിന് എട്ടിന്റെ പണി. സംഭവവുമായി ബന്ധപ്പെട്ട് യുകെ പൗരനായ മലയാളി പിടിയിൽ. കോട്ടയം സ്വദേശി ആനന്ദ് മാത്യു(54)വാണ് പിടിയിലായത്. വിഴിഞ്ഞം സ്വദേശികളായ ദമ്പതികളോടാണ് ഇയാൾ മതസ്പർധയോടെ സംസാരിച്ചത്.
വന്ദേഭാരതിനെ എതിർത്തവർ ഇപ്പോൾ ഇതിൽ കയറി തുടങ്ങിയോ എന്നായിരുന്നു ചോദ്യം. ബ്രിട്ടീഷ് പൗരത്വമുള്ള മലയാളിയാണ് ആനന്ദ് മാത്യു. ബ്രിട്ടനിൽ നഴ്‌സായിരുന്നു ഇയാളെന്നാണ് വിവരങ്ങൾ ലഭിക്കുന്നത്. സംഭവത്തിൽ ആനന്ദ് മാത്യുവിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്ന് റെയിൽവെ പോലീസ് വ്യക്തമാക്കി.