പുരയിടത്തിൽ കപ്പ തണ്ടുപ്പോലെ വസ്തുക്കൾ; സൂക്ഷിച്ചു നോക്കിയപ്പോൾ ഞെട്ടി; അഴുകിയ നിലയിൽ അസ്ഥികൂടങ്ങൾ; കൊമ്പനാനയുടെ ജഡമെന്ന് സ്ഥിരീകരണം; സംഭവം മണ്ണാർക്കാട്

Update: 2025-01-18 15:55 GMT

പാലക്കാട്: കൊമ്പനാനയുടെ ജഡം അഴുകിയ നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത. മണ്ണാർക്കാട് ആണ് നാട്ടുകാരെ ആശങ്കപ്പെടുത്തിയ സംഭവം നടന്നത്. കരിമ്പ മൂന്നേക്കറിൽ ആറ്റ്ല വെള്ളച്ചാട്ടത്തിന് സമീപം സ്വകാര്യ വ്യക്തിയുടെ എസ്റ്റേറ്റിൽ വനത്തിനോട് ചേർന്ന ഭാഗത്താണ് ജഡം കണ്ടെത്തിയത്. ജഡത്തിന് നാല് മാസം പഴക്കമുണ്ടെന്നാണ് സംശയം.

അഴുകിയ ജഡത്തിൽ നിന്ന് മാംസം പൂർണ്ണമായും മാറി അസ്ഥികൂടം മാത്രം ബാക്കിയായ നിലയിലാണ്. വനപാലകർ സ്ഥലത്തെത്തി. മണ്ണാർക്കാട്, പാലക്കാട് ഡിഎഫ്‌ഒമാരടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.

ചോലയിൽ പൈപ്പിടാൻ പോയ യുവാക്കളാണ് ജഡം കണ്ടെത്തിയത്. പിന്നീട് വിവരം പോലീസിനെയും വനം വകുപ്പിനെയും ഒടുവിൽ അറിയിക്കുകയായിരുന്നു.

Similar News