ബാൻഡ് സംഘവുമായി വന്ന ജീപ്പിന്റെ വരവിൽ പന്തികേട്; സംശയം തോന്നി തടഞ്ഞു നിർത്തി പരിശോധിച്ചു; ബാഗ് തുറന്നപ്പോൾ കണ്ടത് കഞ്ചാവ്; മൂന്ന് പേർ എക്സൈസ് വലയിൽ കുടുങ്ങി

Update: 2025-02-05 14:56 GMT

നിലമ്പൂർ: ബാൻഡ് സംഘവുമായി വരുകയായിരുന്ന ജീപ്പിനെ സംശയം തോന്നി തടഞ്ഞുനി‍ർത്തി പരിശോധിച്ചു. പിന്നാലെ കണ്ടെത്തിയത് വൻ കഞ്ചാവ് കടത്ത്. നിലമ്പൂർ പൂക്കോട്ടുംപാടത്താണ് ബാന്റ് സെറ്റിന്റെ മറവിൽ ജീപ്പിൽ കടത്തിക്കൊണ്ട് വന്ന 18.58 കിലോഗ്രാം കഞ്ചാവ് എക്സൈസ് പൊക്കിയത്. എടക്കര സ്വദേശികളായ സിയാദ്, ജംഷീർ ബാബു, നൗഫൽ, റിയാദ് എന്നിവർ കേസിൽ പിടിയിലായി.

ജീപ്പ് തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ ബാൻഡ് ഉപകരണങ്ങളായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിനിടയിൽ വെച്ചിരുന്ന രണ്ട് ബാഗുകൾ തുറന്നപ്പോഴാണ് കഞ്ചാവ് ശേഖരം കണ്ടെടുത്തത്. നാല് പേരെയും അപ്പോൾ തന്നെ എക്സൈസുകാർ അറസ്റ്റ് ചെയ്തു.

സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, നിലമ്പൂർ എക്‌സൈസ് റേഞ്ച് പാർട്ടിയും ചേർന്ന് സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

Tags:    

Similar News