ഏഴ് വയസുകാരിക്ക് ശാരീര വേദനയും പനിയും; ആശുപത്രി പരിശോധനയിൽ പീഡന വിവരം പുറത്ത്; അട്ടപ്പാടിയിൽ സ്വന്തം മകളെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ; ഉപദ്രവിച്ചത് ഉറക്കത്തിനിടെയെന്ന് പോലീസ്

Update: 2025-02-06 14:21 GMT

പാലക്കാട്: വെറും ഏഴ് വയസുകാരിയെ പീഡിപ്പിച്ച അച്ഛൻ അറസ്റ്റിൽ. പാലക്കാട് അട്ടപ്പാടിയിലാണ് നാടിനെ ഞെട്ടിപ്പിച്ച സംഭവം നടന്നത്. കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോൾ ആണ് പീഡനവിവരം പുറത്തറിയുന്നത്. പെൺകുട്ടിയുടെ അച്ഛനെ ഇപ്പോൾ പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.

പാലക്കാട് അട്ടപ്പാടിയിൽ 7 വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് അച്ഛൻ അറസ്റ്റിലായിരിക്കുന്നത്. ഇയാൾ 2023 മുതൽ രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി.

ശാരീരികാസ്വാസ്ഥ്യം അനുവപ്പെട്ട കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് പീഡന വിവരം അറിയുന്നത്. കോട്ടത്തറ ആശുപത്രിയിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് പോലീസ് അന്വേഷണം നടത്തിയ ശേഷമാണ് പിതാവിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ശേഷം പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Similar News