അറസ്റ്റിലായ പ്രതി കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചു; ആശുപത്രിയിൽ പ്രവേശിപ്പിച്ചു; സംഭവം പത്തനംതിട്ടയിൽ

Update: 2024-11-21 04:44 GMT

പത്തനംതിട്ട: സ്ത്രീയെ കടന്നുപിടിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിലിരിക്കെ വിഷം കഴിച്ചതായി വിവരങ്ങൾ. പോലീസ് കസ്റ്റഡിയിലുണ്ടായിരുന്ന പുതുശ്ശേരി ഭാഗം സ്വദേശിയായ ഹരീഷാണ് വിഷം കഴിച്ചത്.

അടൂർ ഏനാത്ത് ആണ് സംഭവം നടന്നത്. സംഭവത്തെ തുടർന്ന് പ്രതിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കസ്റ്റഡിയിലെടുത്തശേഷം വൈദ്യ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കയ്യിൽ കരുതിയിരുന്ന വിഷം എടുത്ത് കഴിച്ചത്. സ്ത്രീയെ കടന്നു പിടിക്കുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തുവെന്ന കേസിലാണ് ഹരീഷിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ അന്വേഷണം നടന്നുവരികയായിരുന്നു.

Tags:    

Similar News