ഗോവൻ മദ്യവും കർണാടക മദ്യവും ഒരുമിച്ച് കേരളത്തിലേയ്ക്ക് കടത്താൻ ശ്രമം; വയോധികൻ അറസ്റ്റിൽ; സംഭവം കാസർഗോഡ്
By : സ്വന്തം ലേഖകൻ
Update: 2024-12-05 14:18 GMT
കാസർഗോഡ്: രണ്ടിടങ്ങളിലായി അനധികൃതമായി കടത്തിക്കൊണ്ട് വന്ന 90 ലിറ്ററോളം അന്യ സംസ്ഥാന മദ്യ ശേഖരം എക്സൈസ് പിടിച്ചെടുത്തു. കാസർഗോഡ് ജില്ലയിലാണ് സംഭവം നടന്നത്. കേസിൽ രണ്ട് പേർ അറസ്റ്റിലായി.
കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്) മുരളി.കെ.വിയുടെ നേതൃത്വത്തിൽ 66.06 ലിറ്റർ കർണാടക മദ്യവും, 8.25 ലിറ്റർ ഗോവൻ മദ്യവുമായി മഞ്ചേശ്വരം കോയിപാടി സ്വദേശി സുരേഷ്.പി (60 വയസ്) എന്നയാളാണ് അറസ്റ്റിലായത്.
അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) സി.കെ.വി.സുരേഷ്, പ്രിവൻ്റീവ് ഓഫീസർ(ഗ്രേഡ്) പ്രശാന്ത്കുമാർ, സിവിൽ എക്സൈസ് ഓഫീസർ സതീശൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ധന്യ.ടി.വി, ഐബി പ്രിവൻ്റീവ് ഓഫീസർ ബിജോയ്.എ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.