ഒരുമിച്ചിരുന്ന് മദ്യപിച്ചപ്പോള്‍ വാക്കു തര്‍ക്കം: യുവാവിന് നേരെ അമ്മാവന്റെ ആസിഡ് പ്രയോഗം; ഗുരുതര പൊള്ളല്‍

ഒരുമിച്ചിരുന്ന് മദ്യപിച്ചപ്പോള്‍ വാക്കു തര്‍ക്കം

Update: 2025-02-18 06:07 GMT

പത്തനംതിട്ട: ഒരുമിച്ചിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന് നേരെ അമ്മാവന്റെ ആസിഡ് പ്രയോഗം. കടമ്മനിട്ട കല്ലേലിമുക്ക് പുതുപ്പറമ്പില്‍ വര്‍ഗീസിന് (35) നേരെയാണ് അയല്‍വാസിയും അമ്മാവനുമായ ബിജു വര്‍ഗീസ് (53) ആസിഡ് ഒഴിച്ചത്. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.

പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. വര്‍ഗീസും ബിജുവും കൂലിപ്പണിക്കാരാണ്. പണി കഴിഞ്ഞു വന്ന് ഇരുവരും ഒരുമിച്ച് മദ്യപിക്കുന്ന പതിവുണ്ട്. ഇന്നലെ വൈകിട്ടും ഇവര്‍ ഒരുമിച്ച് മദ്യപിച്ചു. മദ്യലഹരിയില്‍ വാക്കു തര്‍ക്കം ഉണ്ടായപ്പോള്‍ ബിജു വീട്ടില്‍ സൂക്ഷിച്ചിരുന്ന ആസിഡ് എടുത്ത് ഒഴിക്കുകയായിരുന്നു. വായിലും കണ്ണിലും മുഖത്തും അരയ്ക്ക് മുകളിലേക്ക് ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്. ആറന്മുള പോലീസ് മേല്‍ നടപടി സ്വീകരിച്ചു.

Tags:    

Similar News